കടൽതിന്ന് കര ചത്ത
കൊച്ചിയിലിന്ന്
ഓടിക്കളിപ്പൂ മണിക്കുട്ടിയും.
ഓർമ്മകൾ തിങ്ങുന്ന
കണ്ടൽകാടുകൾ,
തോടുകൾ, മേടുകൾ
നോവുകൾ വിങ്ങുന്ന
കടപ്പാടറ്റ നീറ്റലായി മാറിടുന്നു

കൊതു പെരുകി,
കൊതി പെരുകി
കാലം കുഴിക്കുന്നകാണാക്കയങ്ങളിൽ അടിപതറി വീഴുന്നു മന്ദിരങ്ങൾ

നീക്കിയിരിപ്പിന്റെ
രക്ഷാകേന്ദ്രങ്ങളിൽക്കൂടി
ദേശിയപാതകൾ
കടന്നുപോയി

പശ്ചിമഘട്ടത്തിനു പട്ടടയും തോണ്ടി പൊട്ടിച്ചിരിക്കുന്നു
മണ്ണുണ്ണികൾ

നോക്കതാ പെയ്യുന്നു
ഊറിച്ചിരിച്ചവൾ
എല്ലാമറിയുന്ന പൊൻപ്രകൃതി
ആ കോപവൃഷ്ടിയിൽ
കത്തിയെരിയട്ടെ
മാനവാ , നിന്നുടെഅത്യാഗ്രഹം

ആകെക്കുണുങ്ങിയും ലല്ലലം പാടിയും
മൂളിക്കളിക്കും മണിക്കുട്ടിയേ ,
നീയൊരു നാഴികക്കല്ലായി
നിൻ മുൻഗാമികൾ
മോഹഭംഗംപേറും തൂണുകളായി.

(മണിക്കുട്ടി : മെട്രോ ട്രെയിൻ)

വിജയരാജമല്ലിക
ട്രാൻസ്ജെൻഡർ കവി /എഴുത്തുകാരി
Neelamroots.com പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും. പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
     
December 3, 2021, 5:57 pm INDIA